പെരുമ്പാവൂര്‍: അയ്മുറി കയ്യുത്തിയാല്‍ മേരിമാതാ എല്‍പി സ്കൂള്‍ ജൂബിലി സ്മാരക മന്ദിരവും സുവർണ ജൂബിലി സമാപന സമ്മേളനവും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം മനോജ് മൂത്തേടൻ എംഎൽഎ നിര്‍വഹിച്ചു. സ്കൂൾ എച്ച് എം രഞ്ജു കെ. തോമസ് റിപ്പോർട്ടും വായിച്ചു.
സ്കൂൾ മാനേജർ ഫാ. ജോസ് ചോലക്കര, മുന്‍ എംഎല്‍എമാരായ അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍, സാജു പോള്‍ , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോയ് അരീക്കല്‍, ഷെമി വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ബി. സജീവ്, ബ്ലോക്ക് മെമ്പർ മിനി ബാബു, പിടിഎ പ്രസിഡന്റ് ജോബിസ് ജി. ആട്ടുകാരന്‍, ട്രസ്റ്റി ജിനു പൂവത്തുംവീടന്, എംപിടിഎ പ്രസിഡന്റ് ബീനു ലിന്സണ്, പൂര്‍വ വിദ്യാര്‍ഥി പ്രസിഡന്റ് ബാബു വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി കെ.പി. ഹരീഷ്കൃഷ്ണന്‍, സ്വാഗതസംഘം ചെയര്മാന് ബേബി തോപ്പിലാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജന പ്രതിനിധികളും മുൻ അധ്യാപകരും സന്നിഹിതരായിരുന്നു.